പൊന്നാനി: ഭർത്താവ് മുഹമ്മദ് കടപ്പുറത്തുവെച്ച് ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയത് ബുധനാഴ്ച പുലർച്ചെ രണ്ടോടെ. ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് ഇരുവരും ബീച്ചിലെത്തിയത്.

To advertise here,

ബീച്ചിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി ഇരുവരുംതമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഷാൾ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ സമീപത്തുകിടന്നിരുന്ന പായയിൽ മൃതദേഹം പൊതിഞ്ഞു. നായക്കൾ കടിച്ചുവലിക്കാതിരിക്കാൻ തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടി. സംഭവത്തിനുശേഷം മുഹമ്മദ് അവിടെന്ന് രക്ഷപ്പെടുകയും ചെയ്തു.

മത്സ്യത്തൊഴിലാളിയായ മുഹമ്മദ് രണ്ടുവർഷം മുൻപാണ് ഫാത്തിമയെ വിവാഹം കഴിച്ചത്. ഫാത്തിമയ്ക്ക് മറ്റാളുകളുമായി ബന്ധമുണ്ടെന്ന മുഹമ്മദിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ല ഫാത്തിമയുമായി ബീച്ചിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും രാത്രി ഏറെസമയം ബീച്ചിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.