ചന്തേര: ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നവീഡിയോ പകർത്തിയ സംഭവത്തിൽ റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ കേസും. ചന്തേര പോലീസ് അറസ്റ്റുചെയ്ത് റിമാൻഡിലായ വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരെയാണ് പോക്സോ നിയമപ്രകാരവും കേസെടുത്തത്. അമ്മയുടെ നഗ്നവീഡിയോ അയച്ചെന്ന മകന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു.

To advertise here,

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് ചന്തേര പോലീസ് പിടികൂടിയത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ടിൽ) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി. ഇതിനിടയിലാണ് അമ്മയുടെ നഗ്നവീഡിയോ അയച്ചെന്ന മകന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തത്. രണ്ടാമത്തെ കേസിൽ വീണ്ടും അറസ്റ്റുണ്ടാകുമെന്ന് ചന്തേര എസ്എച്ച്ഒ കെ.പ്രശാന്ത് പറഞ്ഞു.