പൊന്നാനി: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 54 വർഷം കഠിനതടവിനും 2.8 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.
മറവഞ്ചേരി കാടഞ്ചേരി പറപ്പൂത്ത്പറമ്പ് വാഴയിൽവളപ്പിൽ മണികണ്ഠനെയാണ് (61) പൊന്നാനി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലരവർഷം കൂടി തടവ് അനുഭവിക്കണം.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
അതിവേഗ കോടതി ജഡ്ജി സുബിത ചിറക്കൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ജഡ്ജി എസ്. ലിഷയാണ് ഹിയറിങ് നടത്തി ശിക്ഷ വിധിച്ചത്.
കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എൻ.എസ്. മനോജ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റിപ്പുറം ഇൻസ്പെക്ടറായിരുന്ന പി.കെ. പത്മരാജനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരത് എന്നിവർ ഹാജരായി.
പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസി. സബ് ഇൻസ്പെക്ടർ എം.സി. പ്രീത പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
Content Highlights: 61-year-old Manikandan sentenced to 54 years rigorous imprisonment., Fined Rs 2.8 lakh, failing which an additional 4.5 years of imprisonment., Incident occurred in September 2023 involving a 10-year-old boy., Judgment delivered by Ponnani POCSO Fast Track Court.
Published: 26 Nov 2026, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented