റാന്നി: മൊബൈല്‍ ഫോണ്‍ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു. രാജു എബ്രഹാം എം.എല്‍.എ. ആയിരിക്കേ പി.എ.ആയിരുന്ന മുക്കട അമ്പാട്ട് എ.ടി. സതീഷിന്റെ യൂണിയന് ബാങ്ക് റാന്നി ശാഖയിലെ എസ്.ബി. അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്.
വെള്ളിയാഴ്ച പകല്‍ 1.54-നും 2.26-നും ഇടയ്ക്ക് അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഈസമയം കാറോടിക്കുകയായിതിനാല്‍ ഫോണ്‍ മെസേജുകള്‍ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി.
ഒരാഴ്ചമുന്‍പുതന്നെ സതീഷിന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ ചേര്‍ത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പ് എന്നാണ് കരുതിയത്. അതിനുശേഷം അക്കൗണ്ട് അപ്ഡേഷന് ആവശ്യമുണ്ടെന്ന് ഫോണിലൂടെ അറിയിച്ചു.
ഇതിനായി എ.ടി.എം. കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വാങ്ങി. പിന്നീട് ഫോണ്‍നമ്പര്‍ ഹാക്കുചെയ്തു. ബാങ്കിലെ അക്കൗണ്ടില്‍ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപയേ മാറ്റാന്‍ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നതില്‍ സംശയമുണ്ടെന്ന് സതീഷ് പറയുന്നു.
Content Highlights: Phone hacked lost seven lakhs
Published: 02 Dec 2024, 06:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented