കൊച്ചി: പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ്‌ചെയ്തു. വിദേശത്ത് ഒളിവിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് എൻഐഎ പിടികൂടിയത്. പിഎഫ്‌ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാൾ.
പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി എന്നാണ് എൻഐഎ പറയുന്നത്. മുൻപ് പിഎഫ്‌ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്‌ഐയെ നിരോധിക്കുകയുംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൊയ്തീൻകുട്ടി വിദേശത്തേക്ക് കടന്നത്. ഇതോടെ മൊയ്തീൻകുട്ടിയെ എൻഐഎ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് പ്രതി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായ മൊയ്തീൻകുട്ടി നേരത്തേ കൈവെട്ട്‌ക്കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്നാണ് എൻഐഎ നൽകുന്ന വിവരം. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യംചെയ്യും.
Content Highlights: NIA apprehends wanted PFI activis, a key figure in arms training upon arrival at Kochi Airport. Read the latest updates.
Published: 18 Feb 2026, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented