കോട്ടയം: തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരനുമര്‍ദനം. പമ്പിലെ ഗൂഗിള്‍ പേ യുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ക്രൂരമായ മര്‍ദനമേറ്റത്.
ഇന്ധനം നിറയ്ക്കാനെത്തിയ വടകര സ്വദേശികളായ അജയ്സജി , അക്ഷയ് എന്നീ യുവാക്കളാണ് ജീവനക്കാരനെ മര്‍ദിച്ചത്. പമ്പ് ജീവനക്കാരന് അപ്പച്ചനാണ് മര്‍ദ്ദനമേറ്റത്. ഗൂഗിള്‍ പേയില്‍ നിന്നും ശബ്ദ സന്ദേശ ലഭിച്ചില്ലെന്നാരോപിച്ചാണ് അക്രമം. യുവാക്കളെ പിടിച്ചു മാറ്റാന്‍ ചെന്നവര്‍ക്കുനേരെയും ആക്രമണമുണ്ടായി.
വിഷുദിനത്തില്‍ അര്‍ദ്ധരാത്രിയിലാണ് സംഭവം. പിന്നീട് യുവാക്കളോട് വിഷയം ചോദിക്കാന്‍ ചെന്ന വി.പി. ഷാ എന്നയാള്‍ക്ക് തലയോലപ്പറമ്പ് ടൗണില്‍ വച്ച് കുത്തേറ്റു. ഇയാളുടെ മുതുകിലാണ് കുത്തേറ്റത്. സ്ക്രൂഡ്രൈവര്‍ പോലുള്ള വസ്തു കൊണ്ടുള്ള കുത്തേറ്റ ഇയാളുടെ മുറിവില്‍ എട്ടോളം തുന്നലിട്ടിട്ടുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Content Highlights: petrol pumb staff get stabbed for not getting voice message after google pay transaction
Published: 15 Apr 2024, 12:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented