പെരിന്തല്‍മണ്ണ: ഭിന്നശേഷിക്കാരനായ ആറ് വയസ്സുകാരനെ ഉപദ്രവിച്ചതായുള്ള പരാതിയില്‍ രണ്ടാനമ്മയായ അധ്യാപികയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു. നിലമ്പൂര്‍ വടപുറം സ്വദേശി ഉമൈറ ആണ് അറസ്റ്റിലായത്.

To advertise here,

ഒളിവിലായിരുന്ന ഇവര്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയെങ്കിലും ചൊവ്വാഴ്ച രാവിലെ 11-ന് വീണ്ടും ഹാജരാക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. കുട്ടിയുടെ പിതാവ് വിദേശത്താണുള്ളത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ നാല് ദിവസം മുന്‍പാണ് പോലീസ് കേസെടുത്തത്.

പ്രതിയെ ഭര്‍ത്താവിന്റെ എരമംഗലത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കുട്ടിയെ രണ്ടാനമ്മ പട്ടിണിക്കിട്ടതായും പൊള്ളല്‍ ഏല്‍പ്പിച്ചതായും പരാതിയിലുണ്ട്. രണ്ടാനമ്മയായ ഉമൈറയ്ക്ക് ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്.