പത്തനംതിട്ട: കുന്നന്താനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്എസി) ചികിത്സ തേടിയെത്തിയ രോഗി തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. വേഗം ചികിത്സിച്ചില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. സംഭവുമായി ബന്ധപ്പെട്ട് കുന്നന്താനം സ്വദേശിയായ ലിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് ലിനു ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. ബിപി പരിശോധിക്കുന്നതിനായി ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് മേശയ്ക്കടുത്ത് ഇരുന്ന സമയത്താണ് ലിനു തന്റെ പക്കലുണ്ടായിരുന്ന തോക്ക് എടുത്ത് മേശപ്പുറത്ത് വെച്ചത്. എത്രയും പെട്ടെന്ന് ചികിത്സ നൽകിയില്ലെങ്കിൽ എല്ലാവരെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
തോക്ക് കണ്ടതോടെ അവിടെയുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികളടക്കമുള്ളവർ ഭയന്നോടി. തുടർന്ന് മെഡിക്കൽ സൂപ്രണ്ട് മാത്യു സ്ഥലത്തെത്തി ലിനുവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇയാൾ തോക്ക് തന്റെ മുണ്ടിനുള്ളിൽ ഒളിപ്പിച്ചുകൊണ്ട് അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരു ടെമ്പോ ട്രാവലറിലാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ ലിനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ കാണിച്ചത് യഥാർഥ തോക്കാണോ എന്നും ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
Content Highlights: A patient threatened staff with a gun at Kunnathanam Community Health Centre in Pathanamthitta. Police have taken a local resident into custody.
Published: 04 Feb 2026, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented