പത്തനംതിട്ട: പത്തനംതിട്ടയിൽ സൈബര്‍ തട്ടിപ്പുകേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കോയിപ്പുറം, റാന്നി പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. പെരുമ്പട്ടി സ്വദേശി ആര്യ ആനി സ്‌കറിയ (23), പഴവങ്ങാടി സ്വദേശി സരിന്‍ (27) എന്നിവരാണ് പിടിയിലായത്.
കൊയ്പുറം പോലീസാണ് വലിയകുളം സ്വദേശിയായ ആര്യയെ അറസ്റ്റുചെയ്തത്. സമാനമായ മറ്റൊരു കേസില്‍ റാന്നി പോലീസ് സരിനെയും അറസ്റ്റുചെയ്തു. സാമ്പത്തിക കുറ്റകൃത്യ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിച്ച് വിവിധ ആളുകളില്‍നിന്ന് തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടുവഴി പിന്നീട് തട്ടിപ്പ് സംഘാംഗങ്ങള്‍ക്ക് എത്തിച്ചുനല്‍കിയെന്നതാണ് ആര്യക്കെതിരായ കുറ്റം.
ഇത്തരത്തില്‍ സമാഹരിച്ച തുകയില്‍ വിത്ത്‌ഡ്രോവല്‍ സ്ലിപ്പ് ഉപയോഗിച്ച് 85,000 രൂപ സരിന്‍ പിന്‍വലിച്ചതായി പോലീസ് വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: Cybercrime Crackdown in Pathanamthitta: Two Arrested for Online Financial Deception
Published: 31 Oct 2025, 08:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented