തിരുവനന്തപുരം:  വിമാനത്തിലെ ശൗചാലയത്തിൽ ഇരുന്ന് പുകവലിച്ച യാത്രക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി  മനോജ് ഗുപ്തയെ(63) ആണ് പൈലറ്റിന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിസ്താര എയർലൈൻസിലെ യാത്രക്കാരനായിരുന്നു പ്രതി.  

To advertise here,

ശനിയാഴ്ച രാവിലെ 11.40- ഓടെയാണ് സംഭവം നടന്നത്. യാത്രയ്ക്കിടയിൽ ഇയാൾ വിമാനത്തിലെ ശൗചാലയത്തിലെത്തി പുകവലിച്ചിരുന്നു. ഇവിടെ  സ്ഥാപിച്ചിട്ടുളള സെൻസറിൽ നിന്ന് പൈലറ്റിന് കോക്ക് പിറ്റിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. ഇതേത്തുടർന്ന് പൈലറ്റ് ഈ വിവരം ജീവനക്കാരെ അറിയിച്ചു. വിമാനമെത്തിയശേഷം സുരക്ഷാജീവനക്കാരെത്തി യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് യാത്രക്കാരനെ  വലിയതുറ പോലീസിന് കൈമാറി.