കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബി.ജെ.പി. നേതാവ് കുതിയിൽ പദ്മരാജന് പരോൾ നീട്ടി നൽകി. ഈ മാസം മൂന്നിന് സഹോദരിയുടെ മരണത്തെ തുടർന്നാണ് പരോൾ അനുവദിച്ചത്. ജയിൽ സൂപ്രണ്ട് നൽകിയ മൂന്നുദിവസത്തെ അടിയന്തര പരോളിന് പിന്നാലെ 12 ദിവസം ജയിൽ ഡി.ജി.പി.യും 15 ദിവസം ആഭ്യന്തരവകുപ്പും നീട്ടി നൽകി. മൂന്നുമാസത്തെ ജയിൽവാസത്തിനിടെ പരോൾ ലഭിച്ചതിനെ തുടർന്ന് ഈമാസം മൂന്നിനാണ് പുറത്തിറങ്ങിയത്.

To advertise here,

പാലത്തായി പീഡനക്കേസിൽ നവംബർ 15-നാണ് പദ്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാർച്ച് മൂന്നിന് പരോൾ അവസാനിക്കും.