കൊച്ചി: പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 61-ാം പ്രതി മലപ്പുറം സ്വദേശി പി. ഷിഹാബി (ബാബു) ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

To advertise here,

മൊബൈല്‍ ഫോണിന്റെ ജി.പി.എസ്. ലൊക്കേഷന്‍ എപ്പോഴും ആക്ടീവായി വയ്ക്കണം എന്നതടക്കമുള്ള വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

ആക്രമണത്തില്‍ പങ്കാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നതടക്കമുള്ള കുറ്റമായിരുന്നു പ്രതിക്കെതിരേയുള്ളത്. എന്നാല്‍ പ്രതിക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യ നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍.ഐ.എ. 2023 ഒക്ടോബര്‍ 20-നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2022 ഏപ്രില്‍ 16-നാണ് പാലക്കാട് മേല്‍മുറി ജങ്ഷനില്‍ വെച്ച് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.കേസിലെ മറ്റ് രണ്ട് പ്രതികളായ കാജ ഹുസൈന്‍, പി. ജലീല്‍ എന്നിവരുടെ ജാമ്യഹര്‍ജികള്‍ തള്ളുകയും ചെയ്തു.