പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിനുനേരെ ബിജെപി പ്രവർത്തകന്റെ ആക്രമണം. പ്രതി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
ഞായറാഴ്ച രാത്രിയാണ് കുട്ടികളടങ്ങുന്ന കരോൾ സംഘത്തിനുനേരെ അശ്വിൻ രാജിന്റെ ആക്രമണമുണ്ടായത്. കരോൾ സംഘം ഉപയോഗിച്ച ബാൻഡിൽ സിപിഎം എന്നെഴുതിയതാണ് പ്രകോപനത്തിന് കാരണമായത്. ഇത് കൊട്ടിപ്പോകുന്നത് ചോദ്യം ചെയ്ത്, കുട്ടികൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ ലഭിച്ച പരാതിയിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇയാൾ കുട്ടികൾക്കുനേരെ തിരിഞ്ഞെന്നാണ് ആരോപണം.
നാട്ടിൽ നടക്കുന്ന ചെറുതും വലുതുമായ ഓരോ ഉത്സവത്തിലും കൃത്യമായ വർഗീയത കലർത്തി പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രദേശത്തെ ആർഎസ്എസുകാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ആർഎസ്എസ് നേതൃത്വം ചെല്ലും ചെലവും കൊടുത്ത് അതിനായി ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും സിപിഎം നേതാക്കൾ ആരോപിച്ചു.
Content Highlights: Puthusseri Carol Group Attack: BJP Activist Booked for Attempted Murder
Published: 22 Dec 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented