നീലേശ്വരം(കാസര്‍കോട്): നീലേശ്വരത്ത് കടകളില്‍ പൂട്ടുപൊളിച്ച് കവര്‍ച്ചയും കവര്‍ച്ചശ്രമവും നടന്നു. പോലീസ് അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ 17-കാരനെ പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം.
കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറിസ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറിക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് കവര്‍ച്ചയും കവര്‍ച്ചശ്രമവും നടന്നത്. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉടന്‍ നീലേശ്വരം പോലീസില്‍ വിവരം അറിയിച്ചു. ആളുകളെ കണ്ടപ്പോള്‍ പച്ചക്കറിക്കടയുടെ പൂട്ടുപൊളിച്ച മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കടകളിലെ സിസിടിവി തിരിച്ചുവെച്ചനിലയില്‍ ആയിരുന്നു. ശ്രീലക്ഷ്മിയില്‍നിന്ന് 5000 രൂപ വിലവരുന്ന വാച്ച്, മേശവലിപ്പിലുണ്ടായിരുന്ന പണം എന്നിവ നഷ്ടപ്പെട്ടു. തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. പച്ചക്കറിക്കടയില്‍നിന്ന് മേശവലിപ്പിലുണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്. അപ്‌സര ഫാന്‍സിയുടെ പൂട്ട് പൊളിച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ഉണ്ടായിരുന്നതിനാല്‍ അകത്ത് കടക്കാനായില്ല.
നീലേശ്വരം എസ്‌ഐ കെ.വി. പ്രകാശനാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിപിഒ പി.പി. ഷഫീഖ്, ഡ്രൈവര്‍ കെ. സുമേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ചന്തേര, ബേക്കല്‍, കാസര്‍കോട് ഉള്‍പ്പെടെ നിരവധി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ 17-കാരന്‍.
Content Highlights: Police in Nileshwaram, Kasaragod, quickly apprehended a 17-year-old suspect in multiple shop break-ins and attempted thefts. Read the full story.
Published: 03 Dec 2025, 07:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented