നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വ്‌ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വ്‌ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം പ്രതി പാറശ്ശാല പോലീസ് കസ്റ്റഡിയിൽ. 9 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് മക്കളില്ല. പിഎസ്സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു.

To advertise here,

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതക കാരണം വ്യക്തമല്ല.