പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയിൽ സി.ഐ.ക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ സി.ഐ.യായ ടി.കെ. വിനോദ് കൃഷ്ണയെയാണ് ഐ.ജി. സസ്‌പെൻഡ് ചെയ്തത്. ഇദ്ദേഹം മുൻപ് ജോലിചെയ്തിരുന്ന സ്റ്റേഷന്റെ പരിധിയിലുള്ള 28-കാരിയാണ് പരാതി നൽകിയത്. പത്തനംതിട്ട ജില്ലക്കാരിയാണ് ഇവർ.
ബന്ധം സ്ഥാപിച്ചശേഷം, നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ വിനോദ് കൃഷ്ണ യുവതിയെയും ഒപ്പം കൊണ്ടുപോയി. പോലീസ് ക്വാർട്ടേഴ്‌സിൽ ഭാര്യയെന്ന വ്യാജേന ഒപ്പം താമസിപ്പിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്.
യുവതി ഗർഭിണിയായപ്പോൾ, ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. ഇതിൽനിന്ന് പിന്മാറിയതോടെ, ഉന്നത പോലീസുദ്യോഗസ്ഥർക്ക് യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന്, ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഐ.ജി.ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
Content Highlights: Pathanamthitta District Crime Records Bureau CI T.K. Vinod Krishnan suspended., Accused of promising marriage, impregnating a 28-year-old woman, and backing out., Kept the woman in police quarters in Thiruvananthapuram posing as his wife., District Police Chief investigated the complaint and submitted a report to the IG.
Published: 26 Oct 2026, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented