
കൊച്ചി: അയല്‍വാസി മൂന്നുപേരുടെ ജീവനെടുത്ത ചേന്ദമംഗലത്തെ അരുംകൊല നടന്നിട്ട് ഒരുവര്‍ഷം പോലുമായിട്ടില്ല. ഇപ്പോഴിതാ വടുതലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം ജീവനെടുക്കാനുള്ള തീകൊളുത്തലില്‍ വരെ എത്തിയിരിക്കുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പകയുടെയും വൈരാഗ്യത്തിന്റെയും അങ്ങേയറ്റത്തോളം എത്തുന്ന സംഭവത്തിന് ഉദാഹരണമാണ് ചേന്ദമംഗലവും വടുതലയും. ഇരു സംഭവങ്ങളിലും പ്രതികള്‍ക്കെതിരേ അവരുടെ അക്രമത്തിന് ഇരകളായവര്‍ വളരെ മുന്നേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ചേന്ദമംഗലത്തെ കൊലകള്‍ നടത്തിയ പ്രതി കണിയാപറമ്പില്‍ ഋതു ജയന്‍ ലഹരിക്ക് അടിമയായിരുന്നു. പകമൂലം കരുതിക്കൂട്ടി ജയന്‍ കൊല നടത്തുകയായിരുന്നു. വടുതലയിലെ സംഭവവും കരുതിക്കൂട്ടിയുള്ളതാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാം. പെട്രോള്‍ കുപ്പിയില്‍ വാങ്ങി സൂക്ഷിക്കുകയും ദമ്പതിമാര്‍ പള്ളിയില്‍നിന്നുവരുന്നത് മണിക്കൂറുകളോളം കാത്തുനിന്ന് കൃത്യം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്.
ചേന്ദമംഗലം പേരേപ്പാടത്ത് കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു ജയന്‍ മോട്ടോര്‍സൈക്കിളിന്റെ ഷോക്ക് അബ്സോര്‍ബര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വിനീതയുടെ മക്കളും സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായ ആരാധിക, അവനി എന്നിവരുടെ കണ്‍മുന്നിലായിരുന്നു സംഭവം.
ഈ കുടുംബവും ഋതുവുമായുണ്ടായിരുന്ന വാക്കുതര്‍ക്കമാണ് പിന്നീട് പകമൂത്ത്, കൊലപാതകത്തില്‍ കലാശിച്ചത്. വേണുവും കുടുംബവും തന്നെ അപകീര്‍ത്തിപ്പെടുത്തിയിരുന്നുവെന്നും ഇതാണ് കൊലയ്ക്കുള്ള കാരണമെന്നുമാണ് ഋതു പോലീസിന് മൊഴി നല്‍കിയത്. കൊലപാതകം നടത്തിയ ശേഷം വീട്ടിലെ ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി, 'നാലുപേരെ ഞാന്‍ തീര്‍ത്തു' എന്ന് നാട്ടുകാരോട് വിളിച്ചുപറഞ്ഞിരുന്നു.
അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്ന ഋതുവിനെതിരേ പോലീസില്‍ പല തവണ പരാതി നല്‍കിയിരുന്നെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു. വേണുവിന്റെ വീടിനു മുന്നിലെ ഗേറ്റ് ഋതു തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട് വേണു വടക്കേക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. സമാനമായി വീട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ക്രിസ്റ്റഫര്‍, പ്രതിയായ വില്യംസിനെതിരേ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
Content Highlights: Two shocking incidents in Kerala highlight escalating neighbor disputes
Published: 19 Jul 2025, 08:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented