
പട്‌ന: നീറ്റ് പുനഃപരീക്ഷയിലും വിവാദം. ബിഹാറിലെ ലഖിസാരായിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം. നീറ്റ് പരീക്ഷ എഴുതാനെത്തിയ ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഹാർ പോലീസ് അറിയിച്ചു.
പരീക്ഷയെഴുതാൻ എത്തിയ ഈ ഒമ്പതുപേരുടെയും ബയോമെട്രിക് രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവർ ആരുടെ നിർദേശപ്രകാരമാണ് പരീക്ഷയെഴുതാൻ എത്തിയത് എന്നത് വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത ഒമ്പത് പേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
യുപിയിലും നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥി അറസ്റ്റിലായിട്ടുണ്ട്. അടിവസ്ത്രത്തിൽ നിന്ന് സിംകാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Nine individuals arrested in Lakhisarai, Bihar for NEET impersonation attempts. Biometric discrepancies identified as the cause for suspicion. Ongoing investigation into the organizers behind the impersonation racket. Separate incident reported in Uttar Pradesh involving a student with illicit devices.
Published: 22 Jun 2026, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented