ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ തമിഴ്നാട് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാര്‍ഥിയെ സഹപാഠികള്‍ മൂത്രം കുടിപ്പിച്ചതായി പരാതി. അന്വേഷണത്തിനായി മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിച്ചതായും 18-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രജിസ്ട്രാര്‍ എസ്.എം. ബാലകൃഷ്ണന് അറിയിച്ചു. സഹപാഠികള്‍ ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചെന്നാണ് അവസാനവര്‍ഷ നിയമവിദ്യാര്‍ഥിയും കടലൂര്‍ സ്വദേശിയുമായ 22-കാരന് പരാതി നല്‍കിയത്.
ഈ മാസം ആറിന് കോളേജിലെ അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ സംഗമത്തിനിടെയാണ് സംഭവം.
ചടങ്ങിനിടെ ധര്‍മപുരി, രാമനാഥപുരം ജില്ലകളില്‍നിന്നുള്ള രണ്ട് സഹപാഠികള്‍ മൂത്രം കലര്‍ത്തിയ ശീതളപാനീയം കുടിപ്പിക്കുകയായിരുന്നു. അടുത്ത ദിവസമാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി വിദ്യാര്‍ഥി മനസ്സിലാക്കിയത്. ഉടന്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും പോലീസില്‍ പരാതിപ്പെടുമെന്നും രജിസ്ട്രാര്‍ പറഞ്ഞു.
Content Highlights: national law university trichy dalit student forced to drink urine
Published: 14 Jan 2024, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented