നാഗർകോവിൽ: അഞ്ചുഗ്രാമത്തിനുസമീപം അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചുഗ്രാമത്തിനുസമീപം കുമാരപുരം തോപ്പൂർ സ്വദേശി ശെൽവ മധൻ (35) ആണ് അറസ്റ്റിലായത്.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശെൽവ മധൻ, ഭർത്താവുമായി പിരിഞ്ഞ് കുഞ്ഞുമായി കഴിഞ്ഞിരുന്ന ശെൽവിയെ രണ്ടാം വിവാഹം കഴിച്ചു. കഴിഞ്ഞമാസം ശെൽവിയെ വീട്ടിൽനിന്നു കാണാതായി. ഇതോടെ ശെൽവിയുടെ ആദ്യ ബന്ധത്തിലെ അഞ്ചുവയസ്സുകാരനായ മകനും രണ്ടാം വിവാഹത്തിലെ ഒന്നരവയസ്സുകാരനും ശെൽവ മധന്റെ പരിചരണത്തിലായി. കഴിഞ്ഞ 31- ന് വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അഞ്ചുവയസ്സുകാരൻ അഭിനവിനെ മരിച്ചനിലയിൽ കണ്ടത്. തൊട്ടടുത്ത് ഒന്നരവയസ്സുകാരനും ഉണ്ടായിരുന്നു.
ഒളിവിലായിരുന്ന ശെൽവ മധനെ കഴിഞ്ഞദിവസം അഞ്ചുഗ്രാമം പോലീസ് അറസ്റ്റുചെയ്തു. കുട്ടികളുടെ കരച്ചിലും ബഹളവും സഹിക്കാനാവാതെ ഇരുവരെയും അടിച്ചുവെന്നും അഭിനവ് മരിെച്ചന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് ഒളിവിൽ പ്പോയതാണെന്നും ശെൽവ മധൻ പോലീസിനു മൊഴി നൽകി.
Content Highlights: Five-Year-Old's Death in Nagercoil: Stepfather Arrested
Published: 11 Sept 2025, 08:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented