തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് അറസ്റ്റുചെയ്തത്.
വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24-നായിരുന്നു സംഭവം. മതപഠനത്തിനെത്തിയ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയമാക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യം വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Content Highlights: 58-year-old madrasa teacher N. Ismail arrested by Valiyathura police, Accused of sexually abusing two 10-year-old boys at a madrasa in Veli Madhavapuram
Published: 09 Sept 2026, 06:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented