
കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും ലഹരിവേട്ട. മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടി.
മുംബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്‌സിൽ സുനിവ സുരേന്ദ്ര റാവത്തിനെ (34) ആണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന, 0.06 ഗ്രാം തൂക്കമുള്ള എല്‍.എസ്.ഡി. സ്റ്റാമ്പാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് സംഭവം. മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബെംഗളൂരുവിലെ പാര്‍ട്ടിയ്ക്കിടെ ഒരാളില്‍നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കി. എസ്.ഐമാരായ സി.എം. സാബു, രാധാകൃഷ്ണന്‍, സി.പി.ഒമാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: Mumbai native woman with deadly drug LSD stamps arrested by Police in Wayanad
Published: 08 Apr 2024, 09:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented