കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ക്ഷീരകര്‍ഷകന്റെ പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു. പ്രതി എടക്കാട്ടുവയല്‍ സ്വദേശി പി.വി. രാജുവിനെ പോലീസ് അറസ്റ്റുചെയ്തു. അയല്‍വാസി മനോജിനോടുള്ള വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു ആക്രമണം.

To advertise here,

നാലുമാസം ഗര്‍ഭിണിയായ പശുവിനെയാണ് വെട്ടിക്കൊന്നത്. തൊഴുത്തില്‍നിന്ന് അഴുക്കുവെള്ളം ഒഴുക്കുന്നുവെന്ന് രാജു നേരത്തെ മനോജിനെതിരെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം. പത്ത് ലിറ്ററോളം കറവയുള്ള മറ്റൊരു പശുവിനും പരിക്കേറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. നടപടി സ്വീകരിച്ചുവരികയാണെന്ന് മുളന്തുരുത്തി പോലീസ് അറിയിച്ചു.