ബെംഗളൂരു: മെട്രോ ട്രെയിന്‍ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകര്‍ത്തി ഇന്റർനെറ്റിൽ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കര്‍ണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്സ്' എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 27 വയസ്സുകാരനായ ഇയാള്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.പതിവായി മെട്രോ മാര്‍ഗമാണ് യാത്ര ചെയ്തിരുന്നത്.
സ്ത്രീകളുടെ ചിത്രം അവരുടെ അനുവാദമില്ലാതെ പകര്‍ത്തി പങ്കുവെക്കുന്നത് പതിവാക്കിയ അക്കൗണ്ടുകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെയാളുകള്‍ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ മെട്രോ ക്ലിക്ക്സ്, @മെട്രോ ചിക്ക്സ്, എന്നീ പേരുകളിലുള്ള ഇന്‍സ്റ്റ ചാനലിനും സ്പീഡി വീഡി 123 എന്ന ടെലഗ്രാം ചാനലിനും എതിരേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മള് മെട്രോയില്‍ കണ്ടെത്തുന്നു' എന്ന അടിക്കുറിപ്പ് നല്‍കിയായിരുന്നു ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നത്.
എക്സിലെ ഒരു ഉപയോക്താവാണ് ഇക്കാര്യം ബെംഗളൂരു പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിവരസാങ്കേതിക നിയമപ്രകാരം കേസെടുത്തതായും പോലീസ് ബുധനാഴ്ച അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്തുകയും ഇന്ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നുമാണ് വിവരം.
Content Highlights: 'Bangalore Metro Chicks’ Instagram: Police arrest man behind voyeuristic page
Published: 23 May 2025, 08:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented