ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളില്‍ ഒരാളായ മെഹുല്‍ ചോക്‌സി ബെല്‍ജിയത്തുണ്ടെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ബെല്‍ജിയം വിദേശകാര്യ മന്ത്രാലയം.
ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പിഎന്‍ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018 ജനുവരി ആദ്യ വാരത്തോടെയാണ് ചോക്‌സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍ നിന്ന് കടന്നത്.
ഈ കേസിനെ പറ്റി രാജ്യത്തെ ഫെഡറല്‍ പബ്ലിക് സര്‍വ്വീസിന് (എഫ്.പി.എസ്) കൃത്യമായ അറിവുണ്ട്. ഇക്കാര്യത്തിന് ആവശ്യമായ പ്രാധാന്യവും ശ്രദ്ധയും നല്‍കുന്നുണ്ട്. എന്നാല്‍ വ്യക്തിഗത കേസുകളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. എഫ്.പി.എസിന്റെ സാമൂഹിക മാധ്യമ വിഭാഗം തലവന്‍ ഡേവിഡ് ജോര്‍ഡന്‍സ് പറഞ്ഞു. റെസിഡന്‍സി കാര്‍ഡ് സ്വന്തമാക്കിയതിനു ശേഷം ബെല്‍ജിയത്തിലെ ആന്‍വെര്‍പ്പില്‍ ഭാര്യ പ്രീതിക്കൊപ്പം ചോക്‌സി കഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ചോക്‌സി ബെല്‍ജിയം പൗരത്വം നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. അര്‍ബുധ ചികിത്സക്കായി സ്വിറ്റ്സര്‍ലൻഡിലേക്ക് താമസം മാറാന്‍ ചോക്‌സി തയ്യാറെടുക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.
കോടികളുടെ തട്ടിപ്പു കേസില്‍ രാജ്യംവിട്ട ചോക്‌സിയെ ഇന്ത്യക്കു കൈമാറാന്‍ ബെല്‍ജിയത്തോട് ഇന്ത്യ ആവശ്യപ്പെട്ടതായി അസോസിയേറ്റഡ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് മെഹുല്‍ ചോക്‌സി.
Content Highlights: Belgium confirms Mehul Choksi, accused in a ₹13,500 crore bank fraud, is in the country
Published: 26 Mar 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented