പിടിയിലായത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ലഹരി എത്തിക്കുന്നതിലെ ഇടനിലക്കാരന്

തൃശ്ശൂർ: ആംബുലൻസിൽ കാൽക്കിലോ എം.ഡി.എം.എ. കടത്തിയ സംഭവത്തിൽ സൂത്രധാരൻ ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (കല്ല് റിയാസ്- 37) അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സാഹസികമായാണ് ഇയാളെ തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. മുൻപും എം.ഡി.എം.എ. കടത്തുകേസിൽ പ്രതിയായ ഇയാൾ ബെംഗളൂരുവിൽനിന്ന് പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എം.ഡി.എം.എ. കടത്താൻ നേതൃത്വം നൽകിയിട്ടുണ്ട്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന്റെ ഇടനിലക്കാരനായ ഇയാൾ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിക്കൊണ്ടാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്. 150-ഓളം കാവൽജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ കയറി അറസ്റ്റുചെയ്യുക പ്രായോഗികമല്ലെന്നതിനാൽ ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയ സമയംനോക്കിയാണ് അറസ്റ്റ് ചെയ്തത്.
മേയ് 26-ന് വാണിയമ്പാറയിൽവെച്ച് ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ. പിടികൂടിയതോടെയാണ് ഇയാളിലേക്കുള്ള വഴിതുറന്നത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരുടെ മൊഴിയിൽനിന്നാണ് ഇയാളെക്കുറിച്ച് സൂചന ലഭിക്കുന്നത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന സൂചനകിട്ടിയ റിയാസ് ബെംഗളൂരുവിൽനിന്ന് കടന്നു. മൊബൈൽഫോൺ ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. അറസ്റ്റുചെയ്ത റിയാസിനെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
സംഘത്തിൽ ഇവർ
:തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി നർക്കോട്ടിക് സെൽ അസി. പോലീസ് കമ്മിഷണർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പീച്ചി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി. അമീർഅലി, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ എ.എസ്.ഐ. ടി.വി. ജീവൻ, സി.പി.ഒ. കെ.ബി. വിപിൻദാസ്, പീച്ചി പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. എസ്. ലാലു, സി.പി.ഒ. കെ.ബി. നിവ്യ, തൃശ്ശൂർ സിറ്റി സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ അംഗങ്ങളായ സി.പി.ഒ.മാരായ വൈശാഖ് രാജ്, സ്റ്റിയോ ജോസ്, നിധീഷ്, സംഗീത്, അരുൺ, രാഹുൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: Mastermind Riyas (Kallu Riyas) arrested from Greater Noida, Uttar Pradesh., Accused of masterminding MDMA smuggling from Bengaluru to Kerala using ambulances., Linked to a previous drug haul intercepted at Vaniyampara on May 26., Traced by Thrissur City DANSAF team after evading arrest across multiple states.
Published: 24 Aug 2026, 08:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented