കൊച്ചി: പറവൂരില്‍ കാറില്‍നിന്ന് എം.ഡി.എം.എ.യും എയര്‍ പിസ്റ്റളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കോങ്ങോര്‍പ്പിള്ളി സ്വദേശികളായ പവിന്ദാസ് (25) അനന്തകൃഷ്ണന് (25) എന്നിവരാണ് പിടിയിലായത്.
വടക്കേക്കര സി.ഐ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍നിന്ന് രാസലഹരിവസ്തുവും പിസ്റ്റളും പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍നിന്ന് പിടിച്ചെടുത്തത്.
ലഹരിമരുന്ന് എവിടെനിന്ന് ലഭിച്ചതാണെന്നും ഇവര്‍ മയക്കുമരുന്ന് വിതരണം നടത്തുന്നവരാണോ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എയര്‍ പിസ്റ്റളിന് ലൈസന്‍സ് ഉണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.
Content Highlights: mdma drugs and pistol seized during vehicle checking in paravoor vadakkekara
Published: 11 Jul 2023, 04:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented