മഞ്ചേശ്വരം: വീട്ടിൽ അതിക്രമിച്ചുകയറി ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ അൻവർ (46), സെനോഹർ (28) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23-നായിരുന്നു സംഭവം. വീട്ടിലെത്തിയ രണ്ടുപേർ യുവതിയുടെയും ആൺ സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു. തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകാനില്ലാത്തതിനാൽ യുവതി ധരിച്ചിരുന്ന വജ്രാഭരണങ്ങൾ ആവശ്യപ്പെടുകയും ഭീഷണിയെത്തുടർന്ന് യുവതി ആഭരണം നൽകുകയും ചെയ്തു. തുടർദിവസങ്ങളിലും ഫോണിൽ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെ യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

To advertise here,