മഞ്ചേരി: ലഹരി കിട്ടാത്തതിന് ജയിലില്‍ പ്രതിയുടെ പരാക്രമം. യുവാവിനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ മൊയ്തീന്‍ കുട്ടിയാണ് പരാക്രമം കാണിച്ചത്. ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് സമനില തെറ്റി പരാക്രമം കാണിച്ചതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രയിലേക്ക് മാറ്റി.

To advertise here,

വണ്ടൂര്‍ പോരൂര്‍ ചാത്തങ്ങോട്ടുപുറം നടുവിലെചോലയില്‍ നീലാണ്ടന്റെ മകന്‍ പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്തീന്‍കുട്ടി. കഴിഞ്ഞ ദിവസമാണ് എളങ്കൂര്‍ ചാരങ്കാവ് അങ്ങാടിക്കടുത്ത് പുല്‍വെട്ടുയന്ത്രംകൊണ്ട് മൊയ്തീന്‍ പ്രവീണിനെ കഴുത്തറത്തു കൊന്നത്. മഞ്ചേരി കോടതി മൊയ്തീനെ റിമാന്‍ഡ്‌ചെയ്തിരുന്നു.

റിമാന്‍ഡില്‍ ഇരിക്കെ ജയിലില്‍ വെച്ചാണ് മൊയ്തീന്‍ കുട്ടി വലിയ പരാക്രമം നടത്തിയത്. ഇയാള്‍ നിരന്തരമായി ലഹരി ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ലഹരിക്ക് അടിമയായിരുന്നു.

ലഹരി കിട്ടാതെ വന്നതോടെ മൊയ്തീന്‍ സമനില തെറ്റിയ നിലയില്‍ പെരുമാറുകയും പരാക്രമം കാണിക്കുകയും ചെയ്തു. രക്ഷയില്ലാതെ ആയതോടെ ജയിലധികൃതര്‍ ഇയാളെ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.