മഞ്ചേരി : പാണ്ടിക്കാട് റോഡിലെ സീതി ഹാജി ബസ്‌സ്റ്റാൻഡിൽ സ്വകാര്യബസ്സി ൽ കൃത്രിമത്തിരക്കുണ്ടാക്കുകയും അതിനിടെ വയോധികന്റെ 3.75 ലക്ഷം രൂപ പോക്കറ്റടിക്കുകയുംചെയ്ത കേസിൽ മൂന്നുപേരെ മഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു. ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ളക്കോയ (ഷാനവാസ്-46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് തൊട്ടിയൻകണ്ടി വീട്ടിൽ ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻചുവട് മഞ്ഞക്കൊടവൻ വീട്ടിൽ ദുൽകിഫലി (45) എന്നിവരെയാണ് മഞ്ചേരി പോലീസും മലപ്പുറം ഡിവൈഎസ്‌പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേർന്ന് വിവിധ സ്ഥലങ്ങളിൽനിന്നായി പിടികൂടിയത്. ഒക്ടോബർ 23-ന് വൈകീട്ട് നാലിനാണ് കേസിനാസ്‌പദമായ സംഭവം. സ്റ്റാൻഡിൽനിന്ന് ബസ് കയറുമ്പോൾ വയോധികന്റെ പാന്റ്സിന്റെ പോക്കറ്റ് മുറിച്ചാണ് 25,000 രൂപയും 14,000 യുഎഇ ദിർഹവും (3,50,000 രൂപ) കവർന്നത്.
അബ്ദുള്ളക്കോയ ഇരുപത്തഞ്ചോളം സമാന കേസുകളിൽ മുൻപും പോലീസ് പിടിയിലായ ആളാണ്. ജുനൈസുദ്ദീനും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്.
പ്രതികളെ കോടതി റിമാ ൻഡ്ചെയ്തു.മഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപ് കുമാർ, മഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ അഖിൽ രാജ്, പോലീസ് ഉദ്യോഗസ്ഥരായ ശറഫുദ്ദീൻ, തൗഫീക്, കൃഷ്ണദാസ്, ഷിബിന, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, കെ.എ.കെ. ജസീർ, ആർ. രഞ്ജിത്ത്, വി.പി. ബിജു എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Manjeri police arrested three individuals involved in a Rs 3.75 lakh pocket-picking scam on a bus at Seethi Haji Bus Stand, Pandikkad Road. Learn more about the incident and arrests.
Published: 09 Nov 2025, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented