വിയ്യൂര്‍(തൃശ്ശൂര്‍): സുഹൃത്തായ തടവുകാരനെ കാണാനെത്തി, വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്‌വിന്‍ (21) ആണ് അറസ്റ്റിലായത്. 

To advertise here,

ജയിലിനുള്ളിലേക്ക് ബൈക്കുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു. വിയ്യൂര്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. പിന്നീട് മാനസികാസ്വസ്ഥത കാണിച്ചതിനാല്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ കൂടെ എത്തിയ ആള്‍ സംഭവം വഷളാകുന്നത് കണ്ടപ്പോള്‍ മുങ്ങി.