കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം.
കാറിൽ എത്തിയ സംഘമാണ് കുത്തിയത്. കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും, തട്ടിക്കൊണ്ടു പോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ്.
കോഴിക്കോട് ഭാഗത്തു നിന്നും കാറിൽ എത്തിയ സംഘമാണ് കുത്തിയത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 ഓടെയായിരുന്നു സംഭവം, പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല, ശരീരത്തിൽ ആസകലം കുത്തേറ്റിട്ടുണ്ട്.
ജിനീഷിൻ്റെ അരയിൽ ഉണ്ടായിരുന്ന കത്തി സംഘർഷമുണ്ടായ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു, എന്നാൽ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല കുത്തിയവരെപ്പറ്റിയും ഇതുവരെ വിവരം ലഭിച്ചിട്ടില്ല, താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.
Content Highlights: Man Stabbed in Thamarassery, Kerala: Police Investigate Attack by Unknown Assailants
Published: 19 Sept 2025, 06:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented