മലപ്പുറം: വഴിക്കടവില്‍ ജ്യേഷ്ഠന് അനിയനെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. മൊട പൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് (53) മരിച്ചത് . ഇദ്ദേഹത്തിന്റെ സഹോദരന് രാജുവാണ് പ്രതി.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം പകല്‍ വര്‍ഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിച്ചു. എന്നാല്‍ വര്‍ഗീസ് നല്കാന് തയ്യാറായില്ല.രാത്രിയിൽ മദ്യലഹരിയില്‍ രാജു കത്തിയുമായി വര്‍ഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: man was stabbed to death by his brother in Malappuram, Kerala, following a financial dispute
Published: 20 Sept 2025, 09:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented