ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ജഹാം​ഗീർപുരിൽ രണ്ട് ​സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡൽഹി സ്വദേശി ദീപക് ആണ് മരണപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു. 

To advertise here,

ദീപക്കും സഹോദരനും രണ്ട് സുഹൃത്തുക്കളും പാർക്കിന് സമീപം നിൽക്കുമ്പോഴായിരുന്നു സംഭവം. ദീപകിന്റെ സുഹൃത്തായ നരേന്ദ്ര, സൂരജ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന്, വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. 

തുടർന്നുണ്ടായ വെടിവെപ്പിൽ ദീപക്കിന്റെ കഴുത്തിലും കാലിലും വെടിയേറ്റു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരേന്ദ്രയ്ക്ക് മുതുകിലും സൂരജിന് കാലിലുമാണ് വെടിയേറ്റത്. 

10 റൗണ്ട് വെടിയുതിർത്തതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നരേന്ദ്ര, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള കൂടതുൽ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.