
ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ച 60-കാരന് രക്തം ഛര്‍ദിച്ച് മരിച്ചു. കര്‍ണാടകത്തിലെ ഹാസന് സിഗരനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ തിമ്മേഗൗഡയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് സംസാരത്തിനിടെ 90 മില്ലിലിറ്ററിന്റെ 10 പായ്ക്കറ്റ് മദ്യം ഒരേസമയം കഴിക്കുമെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം തെളിയിച്ചാല്‍ കഴിക്കുന്നതിന്റെ ഇരട്ടി മദ്യം വാങ്ങിത്തരാമെന്നായിരുന്നു സുഹൃത്തുക്കളുടെ പന്തയം.
പന്തയം ഏറ്റെടുത്ത തിമ്മേഗൗഡ സമീപത്തെ വില്‍പ്പനശാലയില്‍നിന്ന് മദ്യംവാങ്ങി വെള്ളമോ സോഡയോ ചേര്‍ക്കാതെ കുടിച്ചുതീര്‍ത്തു. മദ്യം കഴിച്ചയുടനെ ഇയാള്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണഗൗഡ, ദേവരാജ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികളെത്തി തിമ്മേഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കൃഷ്ണഗൗഡ, ദേവരാജ് എന്നിവരുടെപേരില്‍ കേസെടുത്തതായി ഹോളേനരസിപുര പോലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്.
Content Highlights: man dies after consuming liquor in karnataka
Published: 21 Sept 2023, 03:14 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented