കൊച്ചി: സ്ത്രീവേഷം ധരിച്ചെത്തി യാത്രക്കാരന്റെ ബാഗ് കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. അസം താസ്പുര്‍ സ്വദേശി അസദുല്‍ അലി (22) നെ യാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന സുഹൈല്‍ നാട്ടിലേക്ക് പോകുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നു.
പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിവരം. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlights: man arrested for bag theft
Published: 30 May 2024, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented