
മാള: മാള ഹോളി ഗ്രേസ് കോളേജിൽ പോളിടെക്നിക് വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കോളേജിന് പുറത്തുനിന്നെത്തിയ യുവാവാണ് ആക്രമണത്തിന് പിന്നിൽ. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി ആര്യയെ (17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ആര്യയുടെ ഇടതുകൈയിലും പുറത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആൽഫിനും (18) വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജനെ (23) മാള പോലീസ് കസ്റ്റഡിയിലെടുത്തു.
ക്യാമ്പസിനുള്ളിലേക്ക് കടന്നുകയറിയ നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിൽ കരുതീയ ആയുധമെടുത്ത് വെട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മാള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Content Highlights: A 17-year-old polytechnic student was attacked inside the Mala Holy Grace College campus., The attacker was identified as her former male friend, Niranjan., Her friend Alfin also sustained injuries while trying to intervene., Mala police swiftly arrived at the scene and took the accused into custody.
Published: 30 Sept 2026, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented