ഇൻഡോർ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജാമ്യത്തിലിറങ്ങിയത്. ഡാമോഹിലെ പോലീസ് ചീഫ് സൂപ്രണ്ട് (CSP) എച്ച്.ആർ. പാണ്ഡെ ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരതിനെ പ്രകോപനമൊന്നുമില്ലാതെ വടികൊണ്ട് ആക്രമിക്കുകയും നിലത്ത് വീണശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുഡ്ഡ ഭരതിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നത് കണ്ടത്. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗ്രാമവാസികൾ വളയുകയും പിടികൂടുകയായിരുന്നു.

കൊലപാതക പശ്ചാത്തലമുള്ളവരെ ജയിലിന് പുറത്തിറക്കിയതിന് ശേഷം നിരീക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഈ സംഭവം ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.