ന്യൂഡൽഹി: അത്യാഡംബര കാറുകൾ ഇറക്കുമതി നടത്തി നൂറ് കോടിയുടെ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്തിയ കാർ ഷോറൂം വ്യാപാരി അറസ്റ്റിൽ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില പകുതിയോളം കുറച്ചു കാണിച്ച് വൻവെട്ടിപ്പ് നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള കാർ വ്യാപാരി ബഷാറത് ഖാനെ ഗുജറാത്തിൽവെച്ചാണ് പിടികൂടിയത്.
കാറിന്റെ വില കുറച്ചു കാണിക്കാൻ ഇയാൾ വ്യാജരേഖകൾ ഉണ്ടാക്കിയതായി ഡി.ആർഐ(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ്) വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇയാൾ വില കൂടിയ കാറുകൾ ഇറക്കുമതി ചെയ്തിരുന്നത്. കാറുകൾ ദുബായ്, ശ്രീലങ്ക വഴിയാണ് എത്തിച്ചിരുന്നത്. ഇവിടെവെച്ച് ലെഫ്റ്റ് ഹാന്റ് ഡ്രൈവിങ് സിസ്റ്റം മാറ്റി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി വലതുവശത്തേക്കു മാറ്റിയിരുന്നു.
ദുബായിയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴാണ് ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരുന്നത്. ഹമ്മർ ഇവി, കാഡിലാക് എസ്കലേഡ്, റോൾസ് റോയ്സ്, ലെക്സസ്, ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് ഇതുവരെ ഇറക്കുതി ചെയ്തിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർ വിൽപ്പനയ്ക്കായി ഇയാൾ ഏജന്റുമാരേയും നിയമിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Content Highlights: Rs 100 Crore Scam: Hyderabad Luxury Car Dealer Basharat Khan Arrested
Published: 16 May 2025, 01:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented