ആലപ്പുഴ: കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിക്കാണ് സംഭവം. മാവേലിക്കര മൂന്നാംകുറ്റിക്ക് വടക്കുവശം ഉള്ള ആലിന്റെ ചുവട് ജംഗ്ഷനിൽ വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ കയ്യിൽ നിന്നും 1.286 കിലോ​ഗ്രാം കഞ്ചാവും സഞ്ചരിച്ചു വന്ന ബൈക്കും പിടിച്ചെടുത്തു. 

To advertise here,

മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ മുറിയിൽ ഉതൃട്ടാതി വീട്ടിൽ കൃഷ്ണൻകുട്ടി മകൻ സന്ദീപ് എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണയാണ് (35 വയസ്സ്) പിടിയിലായത് കെഎസ്​ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ആണ് ജിതിൻ കൃഷ്ണ. 2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ‌പിടിയിലാകുന്നത്.ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിയാനെ അറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ പ്രിവന്റി ഓഫീസർമാരായ സിപി സാബു ,റെനി എം ,അഭിലാഷ് ബി, അനിലാൽ പി, ജിയേഷ് ടി , രാജീവ് കെ.ആർ‍,സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്,സുലേഖ, ഭാഗ്യനാഥ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.