കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്സ്മാന് ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. ഇവരെ പന്തീരങ്കാവ് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.
Content Highlights: Attempted jewellery theft in broad daylight at Panthirankavu, Kozhikode. Locals apprehended the suspect after a dramatic struggle. Police intervention followed.
Published: 20 Nov 2025, 12:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented