വൈക്കം(കോട്ടയം): കാണാതായ ഫിഷ് ഫാം ഉടമയെ വൈക്കം തലയാഴം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.
തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlights: A fish farm owner, Vipin Nair, was found dead in Kariyar river, Kerala. Police suspect foul play
Published: 11 Jun 2025, 05:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented