കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്ചെയ്തത്.
എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവിനെ പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
വൈക്കം സ്റ്റേഷനില്‍ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ ചുമത്തി കഴിഞ്ഞ നവംബര്‍ മുതല്‍ ആറുമാസത്തേക്ക് മനുവിനെ ജില്ലയില്‍നിന്ന് നാടുകടത്തുകയുംചെയ്തിരുന്നു.
Content Highlights: 22-year-old arrested for kidnapping a girl after breaking into a house in Kottayam
Published: 15 Sept 2025, 06:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented