കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ ഇവരുടെ വീടിന് പിറകിലായാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറ്റൂമാനൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
ലീന ജോസും ഭര്‍ത്താവും രണ്ടുമക്കളും ഭര്‍തൃപിതാവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് ഒരു മകനൊഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. കോട്ടയം മെഡി. കോളേജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്തമകന് കടയടച്ച് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ലീന ജോസ് വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറഞ്ഞു. വഴക്കിടുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A housewife was found brutally murdered at her home in Ettumanoor, Kottayam. Police suspect foul play and have launched an investigation into the mysterious death.
Published: 09 Oct 2025, 08:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented