കോട്ടയം: 88-വയസ്സുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ. കിടങ്ങൂർ മംഗളാരാം കാഞ്ഞിരക്കാട്ട് പ്രസാദിനെ (24) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുക അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2022 ജനുവരി 10-നായിരുന്നു സംഭവം. കിടങ്ങൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
Content Highlights: A 24-year-old man receives 30 years imprisonment for the 2022 assault of an 88-year-old woman in Kottayam.
Published: 01 Aug 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented