കൊച്ചി: സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരനിൽ നിന്ന് എസ്ഐ അടക്കമുള്ളവർ പണം തട്ടിയതായി പരാതി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. ബിജുവും കൂട്ടാളികളും ചേർന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് സിപിഒയുടെ പരാതി.
കോസ്റ്റൽ സ്റ്റേഷനിലെ പോലീസുകാരനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇയാൾ സന്ദർശിച്ച സ്പായിലെ ജീവനക്കാരിയുടെ സ്വർണം മോഷണം പോയിരുന്നു. ഇത് ഈ പോലീസുകാരനാണ് സ്വർണം എടുത്തതെന്ന് സ്പായിലെ ജീവനക്കാരി ആരോപിച്ചിരുന്നു. പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ സ്പായിലാണ് പോലീസുകാരൻ പോയത്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ വിഷയത്തിൽ ഇടപെടുന്നു. തുടർന്ന് സ്പായിലെ ജീവനക്കാരും എസ്ഐയും ചേർന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സ്പായിൽ പോയ കാര്യം വീട്ടിലറിയിക്കുമെന്ന് പറഞ്ഞ് നാല് ലക്ഷത്തോളം രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. സ്റ്റേഷൻ എസ്ഐ ബിജുവും സ്പായിലെ ജീവനക്കാരും പ്രതിപ്പട്ടികയിൽ ഉണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. എസ്ഐക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടായേക്കും.
Content Highlights: Police Officer Accused of Extortion: SI and Spa Staff Involved in Bribery Scandal
Published: 22 Nov 2025, 11:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented