കൊച്ചി: എക്സൈസ് എൽഎസ്ഡി സ്റ്റാമ്പ് പിടിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ നൊച്ചിമ സ്വദേശി എട്ടാടൻ ഷാനവാസ് (35) എന്നയാളിനെയാണ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക ശിക്ഷ അനുഭവിക്കണം.
എറണാകുളം ഏഴാം അഡീഷണൽ ഡിസ്റ്റിക്ട് സെഷൻസ് ജഡ്ജ് വി.പി.എം. സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2019 ഓഗസ്റ്റിലാണ് സംഭവം. നോർത്ത് പറവൂർ തത്തപ്പള്ളി ഭാഗത്ത് പട്രോളിങ്ങിനിടയിൽ വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറും സംഘവും പ്രതിയിൽ നിന്ന് 10എൽഎസ്ഡി (0.23ഗ്രാം) സ്റ്റാമ്പുകളും 10 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ശശിധരനാണ് തുടരണേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി.
Content Highlights: Kochi court sentences a man to 10 years rigorous imprisonment and a Rs 1 lakh fine for possessing LSD stamps and cannabis during a 2019 excise raid. Get details.
Published: 11 Dec 2025, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented