കൊച്ചി: വളഞ്ഞമ്പലത്തുള്ള ജ്യൂസ് കടയിലെ സാധനസാമഗ്രികൾ തകർത്ത രണ്ടുപേർ അറസ്റ്റിൽ. ഞായറാഴ്ച വൈകീട്ട് കട ഉടമയെ കത്തിമുനയിൽ നിർത്തിയായിരുന്നു യുവാക്കളുടെ അഴിഞ്ഞാട്ടം. സംഭവത്തിൽ ആലപ്പുഴ സക്കറിയ ബസാർ ഉമപറമ്പിൽവീട്ടിൽ സച്ചിൻ (28), ആറാട്ടുവഴി ആലുപുറമ്പിൽ വീട്ടിൽ എ.എൽ. ബിച്ചു (26) എന്നിവരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
ജ്യൂസ് കുടിക്കാനെന്ന വ്യാജേന, ടേബിളിൽ ഇരുന്ന പ്രതികൾ പെട്ടെന്ന് കത്തിയെടുത്ത് മേശയിൽ കുത്തി. സച്ചിൻ കടയിലുണ്ടായിരുന്ന ഉടമയുടെ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി. പിന്നാലെ കട ഉടമയ്ക്ക് നേരെ തിരിഞ്ഞ പ്രതികൾ കെയ്ക്ക് സൂക്ഷിച്ചിരുന്ന ഭരണികളടക്കം എറിഞ്ഞുടയ്ക്കുകയും മേശയും കസേരകളും തകർക്കുകയും ചെയ്തു. എറണാകുളം സ്വദേശിയുടേതാണ് കട. വൈകീട്ട് തിരക്കുള്ള സമയത്താണ് സച്ചിനും ബിച്ചുവും കടയിലെത്തിയത്. മുൻപ് പലതവണ കടയിൽ വന്നിട്ടുള്ളതിനാൽ ഉടമയ്ക്ക് ഇവരെ പരിചയമുണ്ടായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. അരമണിക്കൂറോളം കടയിൽ ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. ജ്യൂസ് കടയിൽ ആക്രമണം നടത്തുന്നതിന് തൊട്ടുമുൻപ് പ്രതികൾ പരിസരത്തെ മറ്റൊരുകടയിൽ കത്തികാട്ടി പണംതട്ടാൻ ശ്രമിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൗത്ത് ഭാഗത്ത് എത്തിയപ്പോഴാണ് ജ്യൂസ് കട തകർത്ത വിവരം പോലീസ് അറിയുന്നത്.സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ നിന്നുതന്നെ പ്രതികളെ പിടികൂടി.
പ്രതികൾ കടയിൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ഒന്നാംപ്രതി സച്ചിൻ ബോംബെറിഞ്ഞ കേസിൽ ഒന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ 10-ലധികം കേസുകളുണ്ട്. ഇയാൾക്കെതിരേ കാപ്പ ചുമത്താൻ ആലപ്പുഴ പോലീസ് നടപടി ആരംഭിച്ചതോടെയാണ് തട്ടകം കൊച്ചിയിലേക്ക് മാറ്റിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Content Highlights: Two suspects arrested for vandalizing a juice shop in Valanjambalam, Kochi., The accused threatened the owner and staff with knives and destroyed property., Suspects fled the scene but were tracked down using CCTV footage., The primary accused, Sachin, has a history of criminal activity and was previously jailed for a bomb-throwing case., Police are investigating the suspects' involvement in attempted extortion at nearby shops.
Published: 03 Jun 2026, 07:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented