മട്ടാഞ്ചേരി: കൊച്ചിയില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവേട്ടയ്ക്കിടെ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ഫോര്‍ട്ട്കൊച്ചി കല്‍വത്തി തൈപറമ്പില്‍ നസീഫ് റഹ്മാന് (25) ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് എക്സൈസ് സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിപണിയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലഹരി എത്തിച്ചുവെന്നു പറയുന്ന മട്ടാഞ്ചേരി ചെര്‍ളായി കടവ് സ്വദേശി ജാസിം റഫീഖ് എന്നയാളെ പിടികൂടുന്നതിന് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ അഞ്ജു കുര്യാക്കോസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി. ഉദയകുമാര്‍, കെ.പി. ജയറാം, പ്രിവന്റീവ് ഓഫീസര്‍ എന്‍.യു. അനസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപു തോമസ്, ഡി.എച്ച്. മുഹമ്മദ് ആഷിഖ് എന്നിവരും മട്ടാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരവിന്ദ് പി. വാസുദേവ്, അക്ഷയ് ശ്രീകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: Excise officials in Kochi seized 2kg of hashish oil worth ₹40 lakh and arrested a 25-year-old man
Published: 31 Jul 2025, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented