
കൊച്ചി: ചലച്ചിത്ര താരങ്ങൾ ഉൾപ്പെട്ട ലഹരിക്കേസിൽ പിടിയിലായ കുറ്റവാളി ഓംപ്രകാശ് ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ്. വിദേശത്തുനിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് ഡി.ജെ പാർട്ടികളിൽ വിതരണം ചെയ്യുന്നവരാണ് ഓംപ്രകാശും കൂട്ടാളികളുമെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തിങ്കലാഴ്ച കോടതിയിൽ ഹാജരാക്കിയ ഓംപ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്കാണ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പോലീസ് പിടികൂടുന്നത്. കൊക്കെയ്നും എട്ടു ലിറ്ററോളം മദ്യവും ഇവരിൽനിന്നും കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ ഇരുപതോളം പേർ ഇവർ ഹോട്ടലിൽ എടുത്തിരുന്ന മൂന്നു മുറികളിൽ സന്ദർശനം നടത്തിയിരുന്നതായി വ്യക്തമായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഓംപ്രകാശ് പലതവണ കൊച്ചി നഗരത്തിൽ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തവണയും ഹോട്ടലിൽ മുറിയെടുത്തിരുന്നത് സ്വന്തം പേരിലായിരുന്നില്ല. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറികൾ.
ഓംപ്രകാശും ഷിഹാസും താമസിച്ചിരുന്ന മുറികളിൽ ലഹരി ഉപയോഗിച്ചിരുന്നതായാണ് പോലീസ് നൽകുന്ന സൂചന. മുറികളിൽ നിരവധി പേർ എത്തിയ പശ്ചാത്തലത്തിൽ ലഹരി പാർട്ടിയാണോ ഇവിടെ നടന്നത് എന്നതുൾപ്പെടയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: foreign connection in Omprakash's drug deal
Published: 07 Oct 2024, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented